Skip to main content

ഇന്നലെ ജില്ലയില്‍ മടങ്ങി എത്തിയത് 24 പ്രവാസികള്‍ 11 പേര്‍  ഇന്‍സ്റ്റിട്യുഷനല്‍ ക്വാറന്റൈനില്‍

 

 

 

 ദോഹ, അബുദാബി എന്നിവിടങ്ങളില്‍ നിന്നും കരിപ്പൂര്‍,  നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളങ്ങളിലായി ഇന്നലെ (മെയ് 18) ജില്ലയിലെത്തിയത് 24 പാലക്കാട് സ്വദേശികള്‍. ഇവരില്‍ 11 പേര്‍  ഇന്‍സ്റ്റിട്യുഷനല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. ബാക്കിയുള്ളവര്‍  വീടുകളില്‍ നിരീക്ഷണത്തിലാണ്.
ദോഹയില്‍ നിന്നും കരിപ്പൂര്‍  അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 12 പാലക്കാട് സ്വദേശികളാണ് എത്തിയത്. ഇവരില്‍ നാല് പേരെ ചാലിശ്ശേരി റോയല്‍ ഡെന്റല്‍ കോളേജിലെ ഹോസ്റ്റലിലാണ്  പ്രവേശിപ്പിച്ചിരിക്കുന്നത്. ബാക്കി എട്ട് പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.

അബുദാബിയില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ പാലക്കാട് സ്വദേശികളായ 12 പേരില്‍ ഏഴ് പേരെ ഇന്‍സ്റ്റിട്യുഷനല്‍ ക്വാറന്റൈന്‍ ചെയ്തിട്ടുണ്ട്.  ചാലിശ്ശേരി റോയല്‍ ഡെന്റല്‍  കോളേജിലെ  ഹോസ്റ്റലിലാണ് ഇവരെയും   ക്വാറന്റൈനില്‍  പ്രവേശിപ്പിച്ചിരിക്കുന്നത്. ബാക്കി അഞ്ചു പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. വിമാനത്താവളത്തിലെ പരിശോധനയ്ക്കുശേഷം ജില്ലയിലെ കോവിഡ് കെയര്‍ കണ്‍ട്രോള്‍  സെന്ററായ ചെമ്പൈ സംഗീത കോളേജില്‍ ഇന്ന് (മെയ് 19) പുലര്‍ച്ചെ എത്തിയവരെയാണ് ഇന്‍സ്റ്റിട്യുഷനല്‍  ക്വാറന്റൈനില്‍  പ്രവേശിപ്പിച്ചിരിക്കുന്നത്.

ജില്ലയില്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററിലുമായി 339 പ്രവാസികള്‍ നിരീക്ഷണത്തില്‍

ജില്ലയില്‍ വീടുകളിലും സര്‍ക്കാരിന്റെ കോവിഡ്  കെയര്‍ സെന്ററുകളിലുമായി 339 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇവരില്‍ 166 പേരാണ് ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈനില്‍ ഉള്ളത്. ചിറ്റൂര്‍ കരുണ മെഡിക്കല്‍ കോളേജില്‍ 21 പേരും എലപ്പുള്ളി അഹല്യ ഹെറിറ്റേജില്‍ 19 പേരും ചെര്‍പ്പുളശ്ശേരി ശങ്കര്‍ ഹോസ്പിറ്റലില്‍ 29 പേരും പാലക്കാട് ഹോട്ടല്‍ ഇന്ദ്രപ്രസ്ഥയില്‍ 18 പേരും പാലക്കാട് ഗവ. മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലില്‍ ഉള്ള 16 പേരും
കപ്പൂര്‍ സലാഹുദ്ദീന്‍ അയ്യൂബി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഹോസ്റ്റലിലുള്ള 20 പേരും ചാലിശ്ശേരി റോയല്‍ ഡെന്റല്‍  കോളേജിലെ 13 പേരും കുളപ്പുള്ളി അല്‍ അമീന്‍ എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിലെ 30 പേരും ഉള്‍പ്പെടെയാണിത്.

ചിറ്റൂര്‍ കരുണ മെഡിക്കല്‍ കോളേജ്  കോവിഡ് കെയര്‍  സെന്ററില്‍ നിന്നും മൂന്നുപേരും ചാലിശ്ശേരി റോയല്‍ ഡെന്റല്‍ കോളേജ് ഹോസ്റ്റലില്‍ നിന്നും മൂന്നുപേരും
കപ്പൂര്‍ സലാഹുദ്ദീന്‍ അയ്യൂബി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഹോസ്റ്റലില്‍ നിന്നും രണ്ട്  പേരും പാലക്കാട് ഇന്ദ്രപ്രസ്ഥ ഹോട്ടലിലേക്ക് മാറ്റിയതിനെ തുടര്‍ന്നാണ് ഇന്ദ്രപ്രസ്ഥയില്‍ നിരീക്ഷണത്തില്‍ ഇരിക്കുന്നവരുടെ എണ്ണം 18 ആയത്.

ഇതിനു പുറമേ ജില്ലയില്‍ 173 പ്രവാസികള്‍  വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.

date