Skip to main content

വിദേശത്തുനിന്ന് ഇതുവരെ എത്തിയത് 400 പേര്‍

 

 

കോട്ടയം ജില്ലയില്‍ വിദേശ രാജ്യങ്ങളില്‍നിന്ന് ഇന്നലെ(മെയ് 19) വരെ എത്തിച്ചേര്‍ന്നത് 400 പേര്‍. ഇതില്‍ 200 വീതം സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെടുന്നു. 106 പേര്‍ ഗര്‍ഭിണികളും 27 പേര്‍ കുട്ടികളുമാണ്. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് വിമാനത്തില്‍ 306 പേരും 94 പേര്‍ മാലിദ്വീപില്‍നിന്ന്  കപ്പലിലുമാണ് എത്തിയത്. 

 

മെയ് 17നാണ് ഏറ്റവുമധികം പ്രവാസികള്‍ ജില്ലയിലെത്തിയത്-99 പേര്‍. 214 പേര്‍ ജില്ലാ ഭരണകൂടം സജ്ജീകരിച്ച കേന്ദ്രങ്ങളിലും 183 പേര്‍ വീടുകളിലുമാണ് ക്വാറന്‍റയിനില്‍ കഴിയുന്നത്. രോഗം സ്ഥിരീകരിച്ച മൂന്നു പേര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്

date