Skip to main content

വാളയാർ ചെക്പോസ്റ്റ് വഴി 1870 പേർ കേരളത്തിലെത്തി

 

 ഇതര സംസ്ഥാനങ്ങളിൽ  നിന്ന് വാളയാർ ചെക്പോസ്റ്റ് വഴി ഇന്നലെ   ( മെയ് 18 നു രാവിലെ  6 മുതൽ മെയ്‌ 19  നു രാവിലെ 6 വരെ) 1870 പേർ  കേരളത്തിൽ എത്തിയതായി സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. മനോജ് കുമാർ അറിയിച്ചു. 1023 പുരുഷൻമാരും 635 സ്ത്രീകളും 212
കുട്ടികളുമുൾപ്പെടെയുള്ളവർ 625 വാഹനങ്ങളിലായാണ് കേരളത്തിലേക്ക് എത്തിയത്. 471 കാറുകൾ, 120 ഇരുചക്രവാഹനങ്ങൾ, 23 ട്രാവലറുകൾ, 6 മിനി ബസുകൾ,  3 ഓട്ടോറിക്ഷകൾ , 2 ആംബുലൻസുകൾ    എന്നിവയാണ് അതിർത്തി കടന്ന് കേരളത്തിലെത്തിയത്.

date