Skip to main content

ഇവരുടെ മനസ് ക്ലീനാണ്: ഡി റ്റി പി സി ശുചീകരണ തൊഴിലാളികള്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി

തുച്ഛമായ ശമ്പളത്തില്‍ നിന്നും ചെറിയൊരു തുക പിടിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിലെ ശുചീകരണ തൊഴിലാളികള്‍. ആകെയുള്ള  തൊഴിലാളികളില്‍ 30 പേരില്‍ നിന്നായി 15,000 രൂപ സമാഹരിച്ചാണ് ഇവര്‍ സംഭാവന നല്‍കിയത്. കഷ്ടപ്പാടുകള്‍ ഏറെയുണ്ടെങ്കിലും നാടിനെ സഹായിക്കാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് പി ബി സൈനബി ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിനോട് പറഞ്ഞു. തൊഴിലാളികളായ സബീന റബേക്ക, ആനന്ദലത, സിന്ധു തുടങ്ങിയവരും സന്നിഹിതരായി.
(പി.ആര്‍.കെ.നമ്പര്‍. 1423/2020)
 

date