മഴക്കെടുതി മൂലമുണ്ടാകുന്ന വൈദ്യുതി അപകടങ്ങള്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം
ശക്തമായ കാറ്റും ഇടിമിന്നലോടു കൂടിയ മഴയും പതിവായ സാഹചര്യത്തില്‍ വൈദ്യുതി ഉപകരങ്ങള്‍ തകരാറിലാകുന്നതിനും മരങ്ങള്‍ കടപുഴകി വീണ് വൈദ്യുത ലൈനും പോസ്റ്റും തകരുന്നതിനും സാധ്യത കൂടുതലായതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കെ എസ് ഇ ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു. കാലവര്‍ഷക്കെടുതി മൂലം വൃക്ഷങ്ങളോ ശിഖരങ്ങളോ വീണ് കമ്പികള്‍ താഴ്ന്ന് കിടക്കുന്നതോ പോസ്റ്റുകള്‍ ഒടിഞ്ഞോ വൈദ്യുതി ലൈന്‍ പൊട്ടികിടക്കുന്നതോ ശ്രദ്ധയില്‍പ്പെട്ടാല്‍ യാതൊരു കാരണവശാലും അവയില്‍ സ്പര്‍ശിക്കരുത്. ഉടന്‍ തൊട്ടടുത്ത കെ എസ് ഇ ബി ഓഫീസിലോ 1912, 9496010101 എന്നീ നമ്പരുകളിലോ വിളിച്ച് ലൈന്‍ ഓഫ് ചെയ്തുവെന്ന് ഉറപ്പുവരുത്തണം.
കാലവര്‍ഷത്തിന് മുന്നോടിയായി ലൈനിലേക്ക് ചാഞ്ഞ് നില്‍ക്കുന്നതും വീഴാറായതുമായ മരങ്ങളും മരച്ചില്ലുകളും വെട്ടി മാറ്റുന്നതിനും വൈദ്യുതി പുനസ്ഥാപിക്കുന്ന ജോലിയുമായി ബന്ധപ്പെട്ടും വൈദ്യുതി ഉദ്യോഗസ്ഥരുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു.
(പി.ആര്‍.കെ.നമ്പര്‍. 1425/2020)
- Log in to post comments