Skip to main content

സഹായങ്ങൾ തുടരുന്നു

പാല രൂപതയുടെ കീഴിലുള്ള 300 ബാത്ത് അറ്റാച്ച്ഡ് മുറി ക്വാറൻറൈനുവേണ്ടി വിട്ടുകൊടുത്തതായി ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൂടാതെ ഒരുകോടി 57 ലക്ഷം രൂപ കൊറോണ നിവാരണത്തിനും സമൂഹ ശാക്തീകരണത്തിനും വേണ്ടി ചെലവഴിച്ചതായി അവർ അറിയിച്ചിട്ടുണ്ട്. രണ്ടുലക്ഷം പച്ചക്കറിത്തൈ, 60,000 ഫലവൃക്ഷത്തൈകൾ എന്നിവ വിതരണം ചെയ്തു. പാലാ അസിസ്റ്റൻറ് ബിഷപ്പ് ഉൾപ്പെടെ 50 പുരോഹിതർ രക്തം ദാനം ചെയ്തു എന്നും പാല രൂപത അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ദുരിതാശ്വാസം നിധിയിലേക്കുള്ള മറ്റു സഹായങ്ങൾ ചുവടെ:
രജിസ്റ്റേർഡ് മെറ്റൽ ക്രഷർ യൂണിറ്റ് ഓർണേഴ്സ് അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റി 1,11,60,000 രൂപ
ആൾ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ 40,00,001 രൂപ
കൂത്തുപറമ്പ് സഹകരണ റൂറൽ ബാങ്ക് 30,47,590 രൂപ
കുമിളി ഗ്രാമപ്പഞ്ചായത്ത് 30 ലക്ഷം രൂപ
ആൾ കേരള ജില്ലാ സഹകരണ ബാങ്ക് റിട്ടയറീസ് അസോസിയേഷൻ 7 ലക്ഷം രൂപ
കടനാട് പഞ്ചായത്ത് 7 ലക്ഷം
ആൾ കേരള മെഷ്യനൈസ്ഡ് ബേക്കറി ഓർണേഴ്സ് അസോസിയേഷൻ 6,32,005 രൂപ
സിഎസ്ഐ മലബാർ മഹായിടവകയുടെ കീഴിലുള്ള മലബാർ ആൻറ് വയനാട് എയ്ഡഡ് സ്‌കൂളുകൾ 3,10,000 രൂപ
അഖിലേന്ത്യാ സമാധാന ഐക്യദാർഡ്യ സമിതി (ഐപ്സോ) രണ്ട് ഗഡുകളായി 2 ലക്ഷം രൂപ
ഗുജറാത്ത് ഹൈക്കോടതി റിട്ട. ജഡ്ജ് കെ ശ്രീധരൻ, ഡോ. ദേവദത്ത ശ്രീധരൻ 1,50,000 രൂപ
വണ്ടൻമേട് ഗ്രാമപ്പഞ്ചായത്ത് 10 ലക്ഷം രൂപ
സൗത്ത് ഇന്ത്യൻ ഗ്രീൻ കാർഡമൻ കമ്പനി 5 ലക്ഷം രൂപ
പീരുമേട് തോട്ടം തൊഴിലാളി കോ-ഓപ്പറേറ്റീവ് സൊസൈറ്റി 4,55,000 രൂപ
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ അടിമാലി ബ്ലോക്ക് 4,69,645 രൂപ
വണ്ടിപ്പെരിയാർ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് 4 ലക്ഷം രൂപ
കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് 1 ലക്ഷം രൂപ.
പി.എൻ.എക്സ്.1867/2020

date