Skip to main content

കോവിഡ് മാനദണ്ഡം പാലിച്ചില്ല സ്വകാര്യ ബസുകള്‍ക്കെതിരെ കേസ് എടുത്തു

ലോക്ക് ഡൗണ്‍ കാലത്ത് സാമൂഹിക അകലം പാലിക്കാതെ പരിധിയിലധികം ആളുകളുമായി സര്‍വീസ് നടത്തിയ രണ്ട് സ്വകാര്യ ബസുകള്‍ക്കെതിരെ കേസെടുത്തു. പെര്‍മിറ്റ് റദ്ദാക്കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കും. ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സുകള്‍ സസ്‌പെന്റ് ചെയ്യും. തുടര്‍ന്നുള്ള ദിവസങ്ങളിലും ഇത്തരം നിയമ ലംഘനങ്ങള്‍ക്കെതിരെ പരിശോധനകള്‍ ശക്തമാക്കുമെന്ന് ആര്‍ ടി ഒ ആര്‍.രാജീവ് അറിയിച്ചു.
(പി.ആര്‍.കെ.നമ്പര്‍. 1436/2020)
 

date