ജില്ലയില്‍ പൂള്‍ഡ് സാമ്പിള്‍ ടെസ്റ്റിങ് ആരംഭിച്ചു
കോവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി വ്യോമ-ജല മാര്‍ഗങ്ങളില്‍ എത്തിയ പ്രവാസികളുടെ പൂള്‍ഡ് സാമ്പിള്‍ ടെസ്റ്റിങ് ഒന്നാംഘട്ടം ആരംഭിച്ചു. ജില്ലയില്‍ ആറു പേര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്ത ഐ എക്‌സ്-538 അബുദാബി-തിരുവനന്തപുരം ഫ്‌ളൈറ്റില്‍ ജില്ലയില്‍ എത്തിയ എല്ലാ യാത്രക്കാരുടെയും സാമ്പിളുകള്‍ പൂള്‍ഡ് ടെസ്റ്റിങിന്റെ ഭാഗമായി ശേഖരിച്ചു. 67 പേരില്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റയിനിലുള്ള 45 യാത്രികരുടെ സാമ്പിള്‍ കൊട്ടാരക്കര താലൂക്കാശുപത്രിയിലും ഗൃഹനിരീക്ഷണത്തിലുള്ള 22 പേരുടേത് നീണ്ടകര താലൂക്കാശുപത്രിയിലുമാണ് ശേഖരിച്ചത്.
ഐ എന്‍ എസ് ജലാശ്വയില്‍ എത്തിയ കപ്പല്‍യാത്രികരായ 85 പേരുടേയും സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇവരില്‍ 53 പേര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റെയിനിലാണ്. ഗൃഹനിരീക്ഷണത്തിലുള്ള 32 പേരെ ആംബുലന്‍സ്, കെ എസ് ആര്‍ ടി സി സ്‌പെഷ്യല്‍ സര്‍വീസ് എന്നിവ വഴി സ്വാബ് കളക്ഷന്‍ സെന്ററില്‍ എത്തിച്ച് സാമ്പിള്‍ ശേഖരിച്ചു. മുഴുവന്‍ യാത്രികരുടേയും പരിശോധനയോടെ വ്യാപനസാധ്യത തടയാന്‍ കഴിയുമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.
(പി.ആര്‍.കെ.നമ്പര്‍. 1440/2020)
- Log in to post comments