Post Category
എസ് എസ് എല്‍ സി, ഹയര്‍ സെക്കന്‍ണ്ടറി, വി എച്ച് എസ് ഇ പരീക്ഷ; സംശയ നിവാരണത്തിന് വാര്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു
പുനക്രമീകരിച്ച എസ് എസ് എല്‍ സി, ഹയര്‍ സെക്കന്‍ണ്ടറി, വി എച്ച് എസ് ഇ പരീക്ഷകള്‍ നടത്തുന്നത് സംബന്ധിച്ച് അധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ക്കുള്ള സംശയ നിവാരണത്തിനായി വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസില്‍ വാര്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. സംശയങ്ങള്‍, പരാതികള്‍ എന്നിവ പരിഹരിക്കുകയാണ് വാര്‍ റുമിന്റെ ചുമതല. രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെ വാര്‍ റൂം പ്രവര്‍ത്തിക്കും.
സംശയ നിവാരണത്തിനായി 0474-2792957(വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസ്, കൊല്ലം), 8547420015, 9447037200(ഹൈസ്‌കൂള്‍ വിഭാഗം), 9447657581(എച്ച് എസ് എസ് വിഭാഗം), 7012267159, 9645172780(വി എച്ച് എസ് ഇ വിഭാഗം) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
(പി.ആര്‍.കെ.നമ്പര്‍. 1445/2020)
date
- Log in to post comments