മണല്‍ തൊഴിലാളികള്‍ക്ക് സമാശ്വാസവുമായി പൊന്നാനി നഗരസഭ
ലോക് ഡൗണിന്റെ ഭാഗമായി വരുമാനമില്ലാതായ തൊഴിലാളികള്‍ക്ക് പൊന്നാനി നഗരസഭയുടെ സമാശ്വാസം. നഗരസഭയുടെ നേതൃത്വത്തിലുള്ള പൊന്നാനി മോഡല്‍ മണലെടുപ്പ് തൊഴിലാളികള്‍ക്കാണ് നഗരസഭ ധന സഹായം നല്‍കുന്നത്. സ്ഥിരമായി ജോലി ചെയ്യുന്ന 306 പേര്‍ക്കാണ് 1,000 രൂപ വീതം നഗരസഭ നല്‍കുന്നത്.
അഴിമുഖത്ത് അടിഞ്ഞു കൂടിയ മണല്‍ ശുദ്ധീകരിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്നതാണ് പൊന്നാനി മോഡല്‍ മണലെടുപ്പ്. പുഴയിലെ മണലെടുപ്പ് നിരോധിച്ചത് മൂലം വിവിധ കടവുകളില്‍ തൊഴിലെടുത്തിരുന്ന അംഗീകൃത തൊഴിലാളികളെ പുനരധിവസിക്കാന്‍ ഈ പദ്ധതി പ്രകാരം നഗരസഭക്കായി. എന്നാല്‍ കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ഡൗണില്‍ മണലെടുപ്പ് നിലച്ചിരുന്നു. രണ്ട് മാസത്തോളം കാലം തൊഴിലില്ലാതിരുന്നവര്‍ക്കാണ് ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം ആശ്വാസ തുക അനുവദിച്ചത്.
- Log in to post comments