Skip to main content

സൂര്യന് തണലായി 'തണല്‍'

കുഞ്ഞു പ്രായത്തില്‍ നട്ടെല്ലിന് ഏഴാമത്തെ ശസ്ത്രക്രിയക്ക് വിധേയനാകുന്ന ഏഴു വയസുകാരന് 'തണലിന്റെ' കൈത്താങ്ങ്. ഹോട്ട് സ്‌പോട്ടായ ആയ കോയമ്പത്തൂരിലെ ഗംഗാ ആശുപത്രിയില്‍ നാളെ(മെയ് 25) ശസ്ത്രക്രിയക്ക് എത്തിക്കുക എന്ന സങ്കീര്‍ണ ദൗത്യമാണ് 'തണല്‍' ഏറ്റെടുത്തത്. ജില്ലാ കലക്ടര്‍ അബ്ദുല്‍ നാസറിന്റെ  ഇടപെടലിലൂടെയാണ്  പനയത്തെ നിര്‍ധനരായ സുനില്‍, ഉഷ ദമ്പതികളുടെ മകനായ സൂര്യന് തണലിന്റെ സഹായം ലഭിച്ചത്.
ഇന്നലെ(മെയ് 23) പുറപ്പെട്ട ആംബുലന്‍സില്‍ അച്ഛനും അമ്മയും സൂര്യനോടൊപ്പമുണ്ട്. ഏങ്ങോട്ട് കടന്നാലും പതിനാലു ദിവസം(യാത്ര കൂടാതെ)  ക്വാറന്റയിന്‍ എന്ന അവസ്ഥയ്ക്ക് കോയമ്പത്തൂര്‍ ഗംഗ ആശുപത്രിയുമായി കൂടിയാലോചിച്ച് പരിഹാരം കണ്ടു. തണലിന്റെ അഭ്യര്‍ഥന പ്രകാരം തമിഴ്‌നാട് അതിര്‍ത്തിയില്‍ ഗംഗ ആശുപത്രിയുടെ ആംബുലന്‍സ് ക്രമീകരിച്ചിട്ടുണ്ട്. ആശുപത്രി വരെയും ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നു ദിവസത്തിന് ശേഷം തിരിച്ച് കേരള അതിര്‍ത്തി വരെയുള്ള ആംബുലന്‍സിന്റെ ചെലവും സംസ്ഥാനത്തെ യാത്രക്കുള്ള ചെലവും തണല്‍ വഹിക്കും. യാത്രയ്ക്ക് ആവശ്യമായ രേഖകള്‍ തരപ്പെടുത്താന്‍ റവന്യൂ ജീവനക്കാരനായ ജൂനിയര്‍ സൂപ്രണ്ട് വിനോദും അനുരാജും മുന്‍കൈയെടുത്തു. സെപ്തംബറിലെ അവസാനഘട്ട ശസ്ത്രക്രിയയ്ക്കും തണല്‍ പിന്തുണ നല്‍കുമെന്ന് ജില്ലാ ചെയര്‍മാന്‍ ഡോ അശോക് ശങ്കര്‍ അറിയിച്ചു.
തണല്‍ സംഘടനയുടെ മുഖ്യ ഉപദേഷ്ടാവ് ജില്ലാ കലക്ടറും മുഖ്യരക്ഷാധികാരി മെഡിസിറ്റി ചെയര്‍മാന്‍ എം അബ്ദുല്‍ സാലാമും വൈസ് ചെയര്‍മാന്‍മാര്‍ ഡോ ജേക്കബ് ജോണ്‍, ഡോ ശ്രീദാസുമാണ്.
 (പി.ആര്‍.കെ.നമ്പര്‍. 1459/2020)

date