അപേക്ഷ ക്ഷണിച്ചു.
ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും പട്ടികജാതി വികസന വകുപ്പിന്റെയും കീഴിലായി പ്രവര്‍ത്തിക്കുന്ന കൊഴിഞ്ഞാമ്പാറ ഗവ. പ്രീമെട്രിക്കല്‍ ഹോസ്റ്റലിലേക്ക് (പെണ്) 2020-2021 അധ്യയന വര്‍ഷത്തേക്ക് ഒഴിവുളള സീറ്റുകളിലേക്ക് അഞ്ച് മുതല്‍ 10 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥിനികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പട്ടികജാതിക്കാര്‍ക്ക് 12 ഉം മറ്റു വിഭാഗക്കാര്‍ക്ക് മൂന്നും ഒഴിവുകളാണുളളത്. തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥിനികള്‍ക്ക് താമസം, ഭക്ഷണം, പോക്കറ്റ് മണി, ട്യൂഷന്, യൂണിഫോം മുതലായവ സൗജന്യമായി ലഭിക്കും. ജാതി, രക്ഷിതാവിന്റെ വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, ഹെഡ്മാസ്റ്ററില്‍ നിന്നുളള മാര്‍ക്ക് ലിസ്റ്റ് എന്നിവ സഹിതം ജൂണ്‍ അഞ്ചിനകം ചിറ്റൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ്, നാട്ടുകല്‍ പി.ഒ., പിന് 678 554 വിലസത്തില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 8547630128.
- Log in to post comments