Skip to main content

ആനക്കരയില്‍ കാൽ നൂറ്റാണ്ടിനുശേഷം  പുഞ്ചകൃഷി വിളവെടുപ്പ്

ആനക്കര പെരുമ്പലം മേലഴിയം പാടശേഖരത്തില്‍ പുഞ്ചകൃഷി വിളവെടുപ്പ് തുടങ്ങി. 28 വര്‍ഷങ്ങള്‍ക്കുശേഷമാണ് ആനക്കര ഗ്രാമപഞ്ചായത്ത്  കൃഷിഭവന്റെ നേതൃത്വത്തില്‍ പുഞ്ചകൃഷി ചെയ്ത്  വിജയകരമായി വിളവെടുപ്പ് നടത്തിയത്. 85 ദിവസം കൊണ്ട് കൊയ്ത് എടുക്കാവുന്ന ഹൃസ്വ എന്ന ഇനം നെല്‍വിത്ത് മണ്ണുത്തി അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് സ്റ്റേഷനില്‍ നിന്നു വാങ്ങി കര്‍ഷകര്‍ക്ക് സൗജന്യമായി വിതരണം ചെയ്താണ് ആനക്കര കൃഷിഭവന്റെ സഹായത്തോടെ പരീക്ഷണാടിസ്ഥാനത്തില്‍ 25 ഏക്കര്‍ സ്ഥലത്ത് കൃഷിയിറക്കിയത്. വിളവെടുത്ത മുഴുവന്‍ നെല്ലും സപ്ലൈകോ സംഭരിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു തുടങ്ങി.

 

ആനക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ നേരത്തെ മലമക്കാവ് പാടശേഖരത്തിലും 25 ഏക്കര്‍ സ്ഥലത്ത്  വിജയകരമായി പുഞ്ചകൃഷി ചെയ്തു വിളവെടുപ്പ് നടത്തിയിരുന്നു. വിളവെടുപ്പ് വേളയില്‍ ആനക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വേണുഗോപാല്‍, തൃത്താല ബ്ലോക്ക് വൈസ് പ്രസിഡന്റ് പ്രതീപ്, വികസനസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വിജയന്‍, വാര്‍ഡ് മെമ്പര്‍മാരായ സൈതലവി, ദിവ്യ, ചന്ദ്രന്‍, കൃഷി ഓഫീസര്‍ സുരേന്ദ്രന്‍ എം പി, പാടശേഖസമിതി അംഗങ്ങളായ രവീന്ദ്രനാഥന്‍, ബഷീര്‍ എന്നിവര്‍ പങ്കെടുത്തു.

date