Skip to main content

പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തി

പൊതുവിദ്യാഭ്യാസ ശക്തിപ്പെടുത്താൻ ശക്തമായ നടപടികൾ ഈ സർക്കാർ സ്വീകരിച്ചതിനു തെളിവാണ് നാല് വർഷം കൊണ്ട് സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ കുട്ടികളുടെ വർധനയുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
അഞ്ചുലക്ഷത്തിലധികം വിദ്യാർഥികൾ പുതിയതായി കടന്നുവന്നു. അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താൻ 4752 സ്‌കൂളുകളിൽ ഐടി അടിസ്ഥാന സൗകര്യം ഏർപ്പെടുത്തി, 14000 സ്‌കൂളുകളിൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ്, 45,000 ക്ലാസ്സ് മുറികൾ ഹൈടെക്ക് ആക്കി, 141 സ്‌കൂളുകൾക്ക് 5 കോടി രൂപ വീതം, 395 സ്‌കൂളുകൾക്ക് 3 കോടി രൂപ വീതം, 444 സ്‌കൂളുകൾക്ക് 1 കോടി രൂപ വീതം, എയ്ഡഡ് വിദ്യാലയങ്ങൾക്ക് ചാലഞ്ച് ഫണ്ട്, 52 വിദ്യാലയങ്ങൾക്ക് നബാർഡ് സ്‌കീമിൽ 104 കോടി അനുവദിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
പി.എൻ.എക്സ്.1914/2020

 

date