Post Category
കോവിഡ് പ്രതിരോധ സന്ദേശവുമായി കോഴിക്കോട് നഗരത്തില്‍ ഇന്ന് കാര്‍ട്ടൂണ്‍ മതില്‍* മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും
ബ്രേക് ദി ചെയിന്‍ ക്യാംപെയ്ന്‍ സന്ദേശങ്ങള്‍ പൊതുജനങ്ങളിലെത്തിക്കുന്നതിന് കോഴിക്കോട് നഗരത്തില്‍ കാര്‍ട്ടൂണ്‍ മതില്‍ ഒരുക്കുന്നു. മാനാഞ്ചിറക്കു സമീപമുള്ള ഗവ. ടീച്ചര്‍ എജ്യുക്കേഷന്‍ കോളേജിന്റെ ചുറ്റുമതിലില്‍ ഇന്ന് (മെയ് 26) ഉച്ചക്ക് 1:30 മുതല്‍ 4:30 വരെയാണ് സംസ്ഥാനത്തെ പ്രശസ്തരായ കാര്‍ട്ടൂണിസ്റ്റുകള്‍ കോവിഡ് പ്രതിരോധ കാര്‍ട്ടൂണ്‍ മതില്‍ ഒരുക്കുക. ഉച്ചക്ക് രണ്ടു മണിക്ക് പുരാവസ്തു വകുപ്പു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്യും.
ക്യാംപെയ്ന്‍ രണ്ടാം ഘട്ടത്തിലേക്കു കടക്കുന്നതിന്റെ ഭാഗമായി സാമൂഹ്യ സുരക്ഷാ മിഷനും കാര്‍ട്ടൂണ്‍ അക്കാദമിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
date
- Log in to post comments