സുഭിക്ഷ കേരളം' പദ്ധതിയില്‍ തരിശുഭൂമിയില്‍ കൃഷിയിറക്കി
'
മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു
തരിശുഭൂമിയില്‍ കൃഷിയിറക്കുന്ന 'സുഭിക്ഷ കേരളം' പദ്ധതിയുടെ ഭാഗമായി വ്യവസായ വകുപ്പിന് കീവിലുള്ള സെയില്‍- എസ്.സി.എല്‍ന്റെ സ്ഥലത്ത് കൃഷിയിറക്കി. നടീല്‍ ഉദ്ഘാടനം തൊഴില്‍ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. കാടുമൂടിക്കിടന്ന രണ്ട് ഏക്കറോളം സ്ഥലമാണ് ഫറോക്ക് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ കൃഷിയോഗ്യമാക്കിയത്. സംസ്ഥാന വ്യവസായ വകുപ്പ്, കൃഷി വകുപ്പ്, കോഴിക്കോട് കോര്‍പ്പറേഷന്‍, സഹകരണ വകുപ്പ്, ഹരിതകേരളം മിഷന്‍ എന്നിവയുടെ പിന്തുണയോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഈ സ്ഥലത്ത് കപ്പ, വാഴ, ചേന, വിവിധ ഇനം പച്ചക്കറികള്‍ എന്നിവ കൃഷി ചെയ്യും.
പദ്ധതിയുടെ ഏകോപന ചുമതല നിര്‍വ്വഹിക്കുന്ന ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.പ്രകാശ് പദ്ധതി വിശദീകരിച്ചു. ഫറോക്ക് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.കെ.സേതുമാധവന്‍, സെക്രട്ടറി ഒ.ഭക്തവത്സലന്‍, സെയില്‍ എസ്.സി.എല്‍ എം ഡി .സി. മഹീന്ദ്രനാഥ്, വര്‍ക്സ് ഇന്‍ചാര്‍ജ്ജ് എ.സി വാസുദേവന്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എ.നജീബ്, കോഴിക്കോട് കോര്‍പ്പറേഷന്‍ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.സി. രാജന്‍, സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാര്‍മാരായ എ.കെ.അഗസ്തി, എന്‍.എം. ഷീജ, യൂണിറ്റ് ഇന്‍സ്പെക്ടര്‍ ഷൗകത്ത് ടി, ഹരിതകേരളം മിഷന്‍ റിസോഴ്സ് പേഴ്സണ്‍മാരായ കെ.ഷിബിന്‍, എ.രാജേഷ്, പി.പ്രിയ, കെ.വി.അജിത്, ഫറോക്ക് സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍മാരായ എം.മമ്മദ്കോയ, ആലിക്കോയ, കെ.ടി.എ മജീദ്, വി.പ്രസീത, ഉമ്മര്‍കോയ, സെയില്‍ എസ്.സി.എല്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments