Post Category
ജില്ലയില്‍ രണ്ടു പേര്‍ക്കു കൂടി കോവിഡ് മുക്തി
ജില്ലയില്‍ രണ്ടു പേര്‍ കൂടി കോവിഡ് ഭേദമായി ആശുപത്രി വിട്ടു. മെയ് 16 ന് എത്തിയ ഐ എക്‌സ്-538 നമ്പര്‍ അബുദാബി-തിരുവനന്തപുരം ഫ്‌ളൈറ്റിലെ യാത്രക്കാരായിരുന്ന ചിറക്കര പുത്തന്‍കളം സ്വദേശി 42 വയസ് (ജ24), വടക്കേക്കര സ്വദേശി 30 വയസ്(ജ25) എന്നിവരാണ് രോഗം ഭേദമായി പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രി വിട്ടത്. സാമ്പിള്‍ പരിശോധനാ ഫലം രണ്ടു തവണ നെഗറ്റീവായി സ്ഥിരീകരിച്ചു. ഇരുപത്തിമൂന്നു പേര്‍ ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടു. രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോണ്ടാക്ടുകള്‍ 1,330 ഉം സെക്കന്ററി കോണ്ടാക്ടുകള്‍ 1,103 ഉം ആണ്.
(പി.ആര്‍.കെ നമ്പര്‍ 1470/2020)
date
- Log in to post comments