Skip to main content

രോഗമുക്തരായ രണ്ട് പേര്‍ ഇന്ന് വീടുകളിലേക്ക് മടങ്ങും

 

വിദഗ്ധ ചികിത്സക്ക് ശേഷം കോവിഡ് 19 ഭേദമായ രണ്ട് പേര്‍ ഇന്ന് (മെയ് 26) മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് വീടുകളിലേക്ക് മടങ്ങും. ഇന്നലെ( മെയ് 25) രോഗവിമുക്തനായ പുലാമന്തോള്‍ കുരുവമ്പലം സ്വദേശി 42കാരന്‍, മെയ് 24ന് രോഗം ഭേദമായ മാറഞ്ചേരി പുറങ്ങ് സ്വദേശി 50 കാരന്‍ എന്നിവരാണ് ആശുപത്രി വിടുക. ഇവരെ 108 ആംബുലന്‍സുകളില്‍ വീടുകളിലെത്തിക്കും. ഇരുവരും സ്റ്റപ് ഡൗണ്‍ ഐ.സിയുവില്‍ തുടര്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. തിരൂര്‍ ബി.പി അങ്ങാടി സ്വദേശിനിയായ യുവതിമാത്രമാകും ഇനി സ്റ്റപ് ഡൗണ്‍ ഐ.സിയുവില്‍ തുടരുക. ഇവരുടെ മൂന്ന് വയസുള്ള മകന്‍ കോവിഡ് ബാധിതനായി ഐസൊലേഷനിലാണ്.
 

date