അഴിയൂരില്‍ കടകളുടെ പ്രവര്‍ത്തനം പുനഃക്രമീകരിച്ചു
ഹോട്ട്സ്‌പോട്ടായ അഴിയൂരിലെ കടകളുടെ പ്രവര്‍ത്തനം പുനഃക്രമീകരിക്കാന്‍ പഞ്ചായത്തില്‍ ചേര്‍ന്ന ആര്‍ആര്‍ടി യോഗത്തില്‍ തീരുമാനിച്ചു. പതിമൂന്നാം വാര്‍ഡ് കറപ്പക്കുന്നില്‍ കടകള്‍ രാവിലെ എട്ട് മണി മുതല്‍ 11 മണി വരെയും റേഷന്‍ കടകള്‍ രണ്ട് മണി വരെയും പ്രവര്‍ത്തിക്കും. മുക്കാളി ടൗണിലെ പതിമൂന്നാം വാര്‍ഡ് ഒഴികെയുള്ള പ്രദേശങ്ങളിലെ കടകള്‍ ഉച്ചക്ക് രണ്ട് മണി വരെയും മറ്റ് വാര്‍ഡുകളിലെ കടകള്‍ വൈകീട്ട് അഞ്ച് വരെയും പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കി. 13-ാം വാർഡിലെ കടകൾ രാവിലെ 8 മുതല്‍ 11 മണി വരെ മാത്രമേ പ്രവര്‍ത്തിപ്പിക്കാവൂ. കടകളുടെ പ്രവര്‍ത്തന സമയം ദീർഘിപ്പിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി, കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി എന്നീ സംഘടനകള്‍ പഞ്ചായത്തില്‍ പരാതി നല്‍കിയതിൻ്റെ അടിസ്ഥാനത്തിലാണ് യോഗം വിളിച്ചു ചേർത്തത്. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് വി.പി.ജയന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, മെഡിക്കല്‍ ഓഫീസര്‍ ഡോ അബ്ദുല്‍ നസീര്‍, ചോമ്പാല്‍ എസ്.ഐ എം.എം അബ്ദുല്‍ സലാം, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി.കെ.ഉഷ, എന്നിവര്‍ സംസാരിച്ചു.വ്യാപാരി നേതാക്കളായ എം.ടി.അരവിന്ദന്‍ ,സാലിം പുനത്തില്‍, എം.എം ബാബു, ആരിഫ് അല്‍ ഹിന്ദ്, എന്നിവര്‍ ചർച്ചയിൽ പങ്കെടുത്തു.
- Log in to post comments