Post Category
കളളുഷാപ്പ് പരസ്യ വില്‍പ്പന 29 ന്
കോഴിക്കോട് ഡിവിഷനിലെ അവശേഷിക്കുന്ന കള്ളുഷാപ്പുകളുടെ പരസ്യ വില്പന മെയ് 29ന് രാവിലെ 10 മണിക്ക് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ പ്ലാനിംഗ് ബോര്‍ഡ് ഓഫീസ് ഹാളില്‍ നടത്തും. ഷാപ്പുകൾ റെന്റല്‍ ഇനത്തില്‍ 50 ശതമാനം കുറച്ച് ഗ്രൂപ്പ് അടിസ്ഥാനത്തില്‍ 2020-21 വര്‍ഷത്തേക്ക് പരസ്യ വിൽപ്പന നടത്താൻ സർക്കാർ ഉത്തരവായിട്ടുണ്ട്. വില്‍പ്പന സംബന്ധിച്ചുളള നിബന്ധനകള്‍ കോഴിക്കോട് എക്സൈസ് ഡിവിഷന് ഓഫീസിലും കോഴിക്കോട്, താമരശ്ശേരി, പേരാമ്പ്ര, വടകര സര്‍ക്കിള്‍ ഓഫീസുകളിലും ലഭ്യമാണെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അറിയിച്ചു. ഫോണ്‍ : 0495 2372927.
date
- Log in to post comments