Skip to main content

ഏഴ് പ്രവാസികൾ കൂടി  നിരീക്ഷണ കാലാവധി പൂർത്തിയാക്കി

 

  14 ദിവസത്തെ നിരീക്ഷണ കാലാവധി പൂർത്തിയാക്കിയ ഏഴ്  പ്രവാസികൾ കൂടി ഇന്നലെ (മെയ്‌ 25) വീട്ടിലേക്ക് മടങ്ങി.  ചെർപ്പുളശ്ശേരി ശങ്കർ ഹോസ്പിറ്റലിൽ നിരീക്ഷണത്തിൽ ഇരുന്ന 3 പേരും ഹോട്ടൽ ഇന്ദ്രപ്രസ്ഥയിൽ നിന്നുള്ള 3 പേരും പാലക്കാട് മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ നിന്നുള്ള ഒരാളുമാണ് നിരീക്ഷണ കാലാവധി പൂർത്തിയാക്കി വീടുകളിലേക്ക് മടങ്ങിയത്.  ഇതോടെ ജില്ലയിൽ 33 പ്രവാസികളാണ് നിരീക്ഷണ കാലാവധി പൂർത്തിയാക്കി കോവിഡ് കെയർ സെന്ററുകളിൽ നിന്നും വീടുകളിലേക്ക് മടങ്ങിയത്.

ജില്ലയിൽ വീടുകളിലും കോവിഡ് കെയർ സെന്ററുകളിലുമായി 511 പ്രവാസികള്‍ നിരീക്ഷണത്തില്‍

ജില്ലയില്‍ വീടുകളിലും സർക്കാരിന്റെ കോവിഡ്  കെയർ സെന്ററുകളിലുമായി നിലവിൽ 511 പ്രവാസികളാണ് നിരീക്ഷണത്തിൽ ഉള്ളത്. ഇവരിൽ 255 പേരാണ് ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈനില്‍ ഉള്ളത്. ചിറ്റൂര്‍ കരുണ മെഡിക്കല്‍ കോളേജില്‍ 21 പേരും എലപ്പുള്ളി അഹല്യ ഹെറിറ്റേില്‍ 19 പേരും ചെര്‍പ്പുളശ്ശേരി ശങ്കര്‍ ഹോസ്പിറ്റലില്‍ 8 പേരും പാലക്കാട് ഹോട്ടല്‍ ഇന്ദ്രപ്രസ്ഥയിൽ 10 പേരും പാലക്കാട് ഗവ. മെഡിക്കൽ കോളേജിലെ മെഡിക്കൽ വിദ്യാർത്ഥികളുടെ ഹോസ്റ്റലിൽ ഉള്ള 23  പേരും പട്ടാമ്പി സലാഹുദ്ദീൻ അയ്യൂബി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഹോസ്റ്റലിലുള്ള 23 പേരും ചാലിശ്ശേരി റോയൽ ഡെന്റൽ  കോളേജിലെ 36 പേരും കുളപ്പുള്ളി അൽ അമീൻ എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിലെ 30 പേരും അകത്തേത്തറ എൻ എസ് എസ് എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിലെ 31 പേരും പാലക്കാട് ഐ.റ്റി. എൽ റെസിഡൻസിലെ 19 പേരും സായൂജ്യം റസിഡൻസി 9 പേരും വിക്ടോറിയ കോളേജ് ഹോസ്റ്റലിലെ അഞ്ചുപേരും ആലത്തൂർ ക്രസന്റ് നഴ്സിംഗ് കോളേജ് ഹോസ്റ്റലിലെ 9 പേരും ഹോട്ടൽ സിറ്റി ഹാൾട്ടിലെ 12 പേരും ഉൾപ്പെടെയാണിത്.

ഇതിനു പുറമേ ജില്ലയിൽ 256 പ്രവാസികൾ  വീടുകളിൽ നിരീക്ഷണത്തിൽ തുടരുകയാണ്.
 

date