Skip to main content

ട്രാവൻകൂർ കൊച്ചി കെമിക്കൽസിൽ സുഭിക്ഷ കേരളം പദ്ധതിക്ക് തുടക്കമായി 

ട്രാവൻകൂർ കൊച്ചി കെമിക്കൽസിൽ സുഭിക്ഷ കേരളം പദ്ധതിക്ക് തുടക്കമായി 
സുഭിക്ഷ  കേരളം പദ്ധതിയുടെ ഭാഗമായി പൊതു മേഖല സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള തരിശു ഭൂമിയിൽ കൃഷി ആരംഭിക്കണമെന്ന സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഏലൂർ ട്രാവൻകൂർ കൊച്ചി കെമിക്കസിൽ പച്ചക്കറി, കിഴങ്ങുവിള കൃഷി ആരംഭിച്ചു. കമ്പനിയുടെ പാതാളതുള്ള 2 ഏക്കർ ഭൂമിയിൽ ജിസിഡിഎ ചെയർമാനും കമ്പനി ഡയറക്ടറുമായ ശ്രീ .വി. സലിം വെണ്ട തൈകൾ നട്ടു കൊണ്ട് ഉൽഘാടനം നിർവഹിച്ചു. വാഴ,കപ്പ ,ഇഞ്ചി ,മഞ്ഞൾ തുടങ്ങിയ വിളകൾ ഉൾപെടുത്തിയിട്ടുള്ള  സമ്മിശ്രകൃഷിയാണ് വിഭാവനം ചെയ്യുന്നത്.         ടി സി സി യിൽ അഞ്ചേക്കറോളം സ്ഥലത്തു നിലവിൽ വാഴയും പച്ചക്കറികളും കൃഷി ചെയ്തു വരുന്നുണ്ട്.           ലോക് ഡൗൻ കാലത്ത് ജില്ലയിൽ മൂന്നാമത്തെ പൊതു മേഖല സ്ഥാപനത്തിലാണ് കൃഷി വകുപ്പിന്റെ ഹരിതകേരള മിഷന്റേയും സഹകരണത്തോടെ തരിശു ഭൂമിയിൽ കൃഷി ആരംഭിക്കുന്നത്. ടി.സി.സി.എൽ മാനേജിങ് ഡയറക്ടർ ശ്രീ.കെ ഹരികുമാർ,ഡയറക്ടർ മാരായ എൻ .കെ.വാസുദേവൻ,കെ വിജയകുമാർ ,ഹരിതകേരളം ജില്ലാ കോഓർഡിനേറ്റർ സുജിത് കരുൺ ജീവനക്കാരുടെ പ്രതിനിധികൾ എന്നിവർ നടീൽ ഉത്ഘാടനത്തിൽ പങ്കെടുത്തു

date