Post Category
31ന് സംസ്ഥാനത്ത് ശുചീകരണ ദിനം ആചരിക്കും
ഈ മാസം 31ന് ശുചീകരണ ദിനമായി ആചരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡിന് പുറമെ സംസ്ഥാനം നേരിടാൻ പോകുന്ന പ്രധാന പ്രശ്‌നമാണ് മഴക്കാല രോഗങ്ങൾ. ഇതു തടയുന്നതിന് ശുചീകരണം പ്രധാനമാണ്. സർവകക്ഷി യോഗത്തിലും ഈ ആവശ്യം ഉയർന്നിരുന്നു. 31ന് മുഴുവൻ ആളുകളും വീടും പരിസരവും വൃത്തിയാക്കണം. പൊതുസ്ഥലങ്ങൾ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ശുചീകരിക്കും.
പി.എൻ.എക്സ്.1957/2020
date
- Log in to post comments