Post Category
ആറു കേന്ദ്രങ്ങളില്‍ സാമ്പിള്‍ ശേഖരണം രാത്രി എട്ടു വരെ
കോട്ടയം ജില്ലയിലെ ആറു കേന്ദ്രങ്ങളില്‍ കോവിഡ്-19 പരിശോധനയ്ക്കുള്ള സാമ്പിള്‍ ശേഖരണത്തിന് ഇനി മുതല്‍ എല്ലാ ദിവസവും വൈകുന്നേരം എട്ടു വരെ സൗകര്യമുണ്ടാകും. ഇതുവരെ കോട്ടയം ജനറല്‍ ആശുപത്രിയില്‍ മാത്രമാണ് വൈകുന്നേരം വരെ സാമ്പിള്‍ ശേഖരിച്ചിരുന്നത്.
പരിശോധന വ്യാപകമാക്കുന്നതിന്റെ ഭാഗമായാണ് പാലാ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, വൈക്കം, പാമ്പാടി താലൂക്ക് ആശുപത്രികളിലും സമയം ദീര്‍ഘിപ്പിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ സാമ്പിള്‍ ശേഖരണം അവിടെത്തന്നെയാണ് നടത്തുന്നത്.
ഇതിനു പുറമെ ജില്ലയില്‍ ശ്രവശേഖരണത്തിനായി ഒരു മൊബൈല്‍ യൂണിറ്റും പ്രവര്‍ത്തിക്കുന്നുണ്ട്
date
- Log in to post comments