Post Category
ചങ്ങനാശേരിയില്‍ രണ്ടു വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്‍റ് സോണുകളാകും
കോവിഡ്-19 റിപ്പോര്‍ട്ട് ചെയ്ത ചങ്ങനാശേരി മുനിസിപ്പാലിറ്റിയിലെ ഒന്ന്, 21 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്‍റ് സോണുകളാക്കുന്നതിന് ജില്ലാ കളക്ടര്‍ ശുപാര്‍ശ ചെയ്തു.
ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് നല്‍കി.
നിലവില്‍ കോരുത്തോട് ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡ്, മീനടം ഗ്രാമപഞ്ചായത്തിലെ 13-ാം വാര്‍ഡ്, വെള്ളാവൂര്‍ ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ്, പായിപ്പാട് ഗ്രാമപഞ്ചായത്തിലെ 12-ാം വാര്‍ഡ് എന്നിവ കണ്ടെയ്ന്‍മെന്‍റ് സോണുകളാണ്.
പുതിയവ കൂടി പ്രഖ്യാപിക്കുന്നതോടെ ജില്ലയിലെ കണ്ടെയ്ന്‍മെന്‍റ് സോണുകളുടെ എണ്ണം ആറാകും
date
- Log in to post comments