Skip to main content

വാക് -ഇന്‍ ഇന്‍റര്‍വ്യൂ

കോട്ടയം ജനറല്‍ ആശുപത്രിയില്‍ കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് താത്കാലിക നിയമനത്തിനായി ഹോസ്പിറ്റല്‍ മാനേജ്മെന്‍റ് കമ്മിറ്റി മെയ് 30ന് വാക്-ഇന്‍ ഇന്‍റര്‍വ്യൂ നടത്തുന്നു.

 

സ്റ്റാഫ് നഴ്സ്(എട്ട് ഒഴിവുകള്‍. യോഗ്യത-ജനറല്‍ നഴ്സിംഗ് അല്ലെങ്കില്‍ ബി.എസ്.സി നഴ്സിംഗും കേരള നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷനും.), ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍(അഞ്ച് ഒഴിവുകള്‍. യോഗ്യത- പ്ലസ് ടൂ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഡിപ്ലോമ, കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍), നഴ്സിംഗ് അസിസ്റ്റന്‍റ്(നാല് ഒഴിവുകള്‍. യോഗ്യത-എസ്.എസ്.എല്‍.സി), അറ്റന്‍ഡര്‍( നാല് ഒഴിവുകള്‍, യോഗ്യത- ഏഴാം ക്ലാസ്) എന്നീ തസ്തികകളിലാണ് നിയമനം.

 

താത്പര്യമുള്ളവര്‍ രാവിലെ പത്തു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു വരെ ജനറല്‍ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന‍  ഇന്‍റര്‍വ്യൂവില്‍    കോവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ പാലിച്ച് പങ്കെടുക്കണം. ബയോഡാറ്റ, പ്രായവും വിദ്യാഭ്യാസ യോഗ്യതയും തെളിയിക്കുന്ന രേഖകള്‍, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയുടെ അസ്സലും പകര്‍പ്പും ഹാജരാക്കണം

date