ജില്ലാ ആസൂത്രണ സമിതി യോഗം ജൂണ്‍ 3 ന്
സുഭിക്ഷകേരളം പദ്ധതിയുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുത്തിട്ടുള്ള പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നതിനായി ജില്ലാ ആസൂത്രണ സമിതി യോഗം ജൂണ്‍ മൂന്നിന് രാവിലെ 11മണിക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
- പ്രിന്‍സിപ്പല്‍ കൃഷി ആഫീസര്‍, ജില്ലാ മൃഗസംരക്ഷണ ആഫീസര്‍, ക്ഷീരവികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍, ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ , തൊഴിലുറപ്പ് പദ്ധതി ജോയിൻ്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍, ജലസേചന വകുപ്പ്എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍, ഹരിത കേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍, ജില്ലാ മണ്ണ് സംരംക്ഷണ ആഫീസര്‍, ജില്ലാ വനം ആഫീസര്‍, സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍, സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍, എഡിസി ജനറല്‍ എന്നിവര്‍ യോഗത്തില്‍ നേരിട്ട് പങ്കെടുക്കണം.
കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി യോഗങ്ങള്‍ ചേരുന്നതിന് നിയന്ത്രണമുള്ളതിനാല്‍ മറ്റ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ നേരിട്ട് പങ്കെടുക്കേണ്ടതില്ല. വീഡിയോ കോണ്‍ഫറന്‍സിലൂടെ യോഗത്തില്‍ പങ്കെടുത്താല്‍ മതിയെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
- Log in to post comments