Skip to main content

സുഭിക്ഷ കേരളം : നടീൽ ഉത്സവം നടത്തി

അഷ്ടമിച്ചിറ സർവ്വീസ് സഹകരണ ബാങ്ക് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നടീൽ ഉത്സവം നടത്തി. അഡ്വ. വി എസ് സുനിൽ കുമാർ എം എൽ എ നടീൽ ഉത്സവത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രതിഭ ടൂട്ടോറിയൽ കോളേജിന് സമീപത്തെ അരഏക്കർ തരിശുഭൂമിയിൽ പദ്ധതിയുടെ ഭാഗമായി കൃഷിയിറക്കും. ആദ്യഘട്ടത്തിൽ പയർ, വെണ്ട, കപ്പ തുടങ്ങിയവ കൃഷി ചെയ്യും. കൃഷി ചെയ്തുണ്ടാക്കിയ സാധനങ്ങൾ വിറ്റഴിക്കുന്നതിന് വിപണന കേന്ദ്രമൊരുക്കും. ബാങ്ക് പ്രസിഡന്റ് കെ വി ഡേവിസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗൗരി ദാമോദരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി പി രവീന്ദ്രൻ, കൃഷി ഓഫീസർ അജിത് കുമാർ, സെക്രട്ടറി എൻ എസ് സനുഷ തുടങ്ങിയവർ പങ്കെടുത്തു.

date