Skip to main content

നടത്തറ ഐടിഐയിലെ മരങ്ങളുടെ ലേലം ജൂൺ മൂന്നിന്

പട്ടികജാതി വികസന വകുപ്പിന് കീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്ന നടത്തറ ഗവൺമെന്റ് ഐടിഐയിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് അപകട ഭീഷണിയായി നിലകൊള്ളുന്ന മരങ്ങൾ മുറിച്ചു മാറ്റി ജൂൺ മൂന്നിന് രാവിലെ 11 മണിക്ക് ലേലം ചെയ്യും. രണ്ട് മഹാഗണി, ഒരു തേക്ക്, ഒരു മട്ടി മരം, ഒരു പാലമരം, 4 പുളി, 4 കശുമാവ് എന്നിങ്ങനെ 13 മരങ്ങൾ മുറിച്ച് മാറ്റുന്നതിനാണ് വകുപ്പ് ഡയറക്ടറുടെ ഉത്തരവുള്ളത്. ഇത് കോഴിക്കോട് ഉത്തരമേഖലാ ട്രെയിനിങ് ഇൻസ്പെക്ടർ നടത്തറ ഐടിഐയിൽ പരസ്യമായി ലേലം ചെയ്യും. ലേലത്തിൽ പങ്കെടുക്കുന്നവർ 10000 രൂപ നിരതദ്രവ്യം കെട്ടിവെക്കണം. ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന ആൾ ലേലത്തുകയും ജിഎസ്ടിയും ആകെ തുകയുടെ 5 % വന വികസന നികുതിയും അടയ്ക്കേണ്ടതാണ്. ലേലം കൊണ്ട ആൾ ഐ ടി ഐയുടെ പ്രവർത്തനത്തിന് തടസ്സം വരാതെയും സ്ഥാവര ജംഗമ വസ്തുക്കൾക്ക് നാശനഷ്ടം വരുത്താതെയും ലേല തീയതി മുതൽ രണ്ടാഴ്ചയ്ക്കകം വസ്തുക്കൾ സ്വന്തം ചെലവിൽ നീക്കം ചെയ്യണം. ലേലം സ്ഥിരപ്പെടുത്തുന്നതിനുള്ള അധികാരം ലേല ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്.
ലേലം സംബന്ധിച്ച് പൊതുവായ സർക്കാർ നിബന്ധനകൾ ഈ ലേലത്തിനും ബാധകമാണ്. ലേലം ഉറപ്പിച്ചു കഴിഞ്ഞാൽ മറ്റുള്ളവരുടെ നിരതദ്രവ്യം അപ്പോൾ തന്നെ തിരികെ ലഭിക്കുന്നതുമാണെന്ന് കോഴിക്കോട് ഉത്തരമേഖല ട്രെയിനിങ് ഇൻസ്പെക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് എല്ലാ പ്രവൃത്തി ദിവസങ്ങളിലും നടത്തറ ഐടിഐയിലെ 04872370948 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.

date