Skip to main content

സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനം; അപേക്ഷിക്കാം

ജില്ലയില്‍ അനുവദിച്ച രണ്ട് പോക്‌സോ കോടതികളിലേക്ക് മുഴുവന്‍ സമയ സേവനത്തിന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ ഒഴിവിലേക്ക് സി ആര്‍ പി സി സെക്ഷന്‍ 24(4) പ്രകാരം നിയമനത്തിന് യോഗ്യരായ അഭിഭാഷകരുടെ പാനല്‍ തയ്യാറാക്കുന്നു. നിശ്ചിത യോഗ്യതയുള്ളവരും ബാര്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത് ഏഴ് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ഉള്ളവരും 60 വയസുവരെ പ്രായമുള്ള അഭിഭാഷകര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷകന്റെ വിവരങ്ങള്‍, എന്റോള്‍ ചെയ്ത തീയതി, പ്രവൃത്തിപരിചയം, അപേക്ഷകന്‍ ഉള്‍പ്പെട്ട് വരുന്ന പോലീസ് സ്റ്റേഷന്‍ തുടങ്ങിയവ രേഖപ്പെടുത്തി തയ്യാറാക്കിയ ബയോഡാറ്റ, രേഖകളുടെ പകര്‍പ്പ് എന്നിവ  സഹിതം അപേക്ഷ ജൂണ്‍ അഞ്ചിന് ഉച്ചകഴിഞ്ഞ മൂന്നിനകം ജില്ലാ കലക്ടറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കണം.
(പി.ആര്‍.കെ നമ്പര്‍ 1495/2020)
 

date