Skip to main content

ജില്ലയിൽനിന്നും 953 അതിഥി തൊഴിലാളികൾ  ബീഹാറിലേക്ക് തിരിച്ചു. 

 

ജില്ലയിൽനിന്നും അതിഥി തൊഴിലാളികളുമായുള്ള നാലാമത്തെ ട്രെയിൻ ഇന്ന് (മെയ് 27) രാത്രി ഒമ്പതിന്  പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നും ബീഹാറിലേക്ക് തിരിച്ചു. കഞ്ചിക്കോട് , പട്ടാമ്പി , ഒറ്റപ്പാലം മേഖലകളിൽനിന്നുള്ള 953 തൊഴിലാളികളും, തൃശൂർ ജില്ലയിൽ നിന്നുള്ള 364 തൊഴിലാളികൾ, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 26 പേർ ഉൾപ്പടെ 1343  തൊഴിലാളികളാണ് ഇന്ന് സ്വന്തം നാട്ടിലേയ്ക്ക്  മടങ്ങിയത്. ഇതോടെ ട്രെയിൻ മാർഗം ജില്ലയിൽ നിന്നും 6284 തൊഴിലാളികൾ ഇതുവരെ സ്വദേശത്തേയ്ക്ക് മടങ്ങി. 

മെയ് ആറിന് പാലക്കാട് നിന്നും ഒഡീഷയിലേക്ക് പോയ ട്രെയിനിൽ 1208 തൊഴിലാളികൾ, മെയ് 20 ന് പാലക്കാട് നിന്നും ഉത്തർപ്രദേശിലേക്ക്  1435, മെയ് 21 ന് തിരുവനന്തപുരത്തു നിന്നും പാലക്കാട് വഴി ജാർഖണ്ഡിലേക്ക് പോയ ട്രെയിനിൽ 615, മെയ് 23 ന്  തിരുവന്തുരത്തു നിന്നും  - രാജസ്ഥാനിലേക്ക് പോയ ട്രെയിനിൽ 298, പാലക്കാട് - ബീഹാർ ട്രെയിനിൽ 1475, മെയ് 24 ന്  തിരുവനന്തപുരം - മിസ്സോറാം ടെയിനിൽ 54, കോഴിക്കോട് - ഉത്തരാഖണ്ഡ് ട്രെയിനിൽ  20 , മെയ് 25 ന് തിരുവനന്തപുരം - ചത്തീസ്ഖണ്ഡ് ട്രെയിനിൽ 87, എറണാകുളം - ജയ്പൂർ ട്രെയിനിൽ 139, ഇന്ന് (മെയ് 27) 953
പേർ ഉൾപ്പടെ  6284 അതിഥി തൊഴിലാളികൾ ട്രെയിൻ മാർഗം ഇതുവരെ ജില്ലയിൽ നിന്നും സ്വദേശത്തേക്ക് മടങ്ങി.

നാട്ടിലേക്ക് മടങ്ങിയ അതിഥി തൊഴിലാളികൾക്ക്  ശരീരതാപനില അളക്കുകയും മറ്റ് അസുഖങ്ങള്‍, രോഗ ലക്ഷണങ്ങള്‍ എന്നിവ ഇല്ലെന്ന് ഉറപ്പുവരുത്തി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് വിട്ടയച്ചത്. നാട്ടില്‍ തിരിച്ചെത്തുന്നത് വരെയുള്ള ഭക്ഷ്യകിറ്റും ഉറപ്പുവരുത്തിയാണ് തൊഴിലാളികളെ നാട്ടിലേക്കയച്ചത്.

date