Post Category
സംയോജിത കൃഷി രീതി പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു റീബില്‍ഡ് കേരള ഇനിഷിയേറ്റീവ് പദ്ധതിക്ക് കീഴില്‍ നിലവിലുള്ള
കൃഷി യൂനിറ്റുകളുടെ പരിപോഷണം, പുതിയ സംയോജിത കൃഷി യൂനിറ്റുകള്‍ സ്ഥാപിക്കല്‍ എന്നിവ ചെയ്യാന്‍ താത്പര്യമുള്ള കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രളയം, മണ്ണിടിച്ചില്‍ കാരണം കൃഷി നാശം സംഭവിച്ച കര്‍ഷകര്‍, യുവ കര്‍ഷകര്‍ /യുവകര്‍ഷക, പട്ടിക ജാതി-പട്ടികവര്‍ഗ കര്‍ഷകര്‍, കുറഞ്ഞത് അഞ്ച് സംരംഭങ്ങള്‍ ചെയ്യാന്‍ താത്പര്യമുള്ള കര്‍ഷകര്‍, പ്രദര്‍ശനത്തോട്ടമാക്കി മാറ്റാന്‍ താത്പര്യമുള്ള കര്‍ഷകര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന.അഞ്ച് സെന്റ് മുതല്‍ രണ്ട് ഹെക്ടര്‍ വരെ ഭൂമിയുള്ളവര്‍ക്ക് അപേക്ഷിക്കാം.അപേക്ഷകള്‍ ജൂണ്‍ രണ്ടിന് വൈകീട്ട് അഞ്ച് വരെ ആനക്കയം, കോഡൂര്‍, പൊന്മള, ഒതുക്കുങ്ങല്‍, മലപ്പുറം, പൂക്കോട്ടൂര്‍, മൊറയൂര്‍, കോട്ടക്കല്‍ എന്നീ കൃഷിഭവനുകളില്‍ നല്‍കണമെന്ന് മലപ്പുറം ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അപേക്ഷ ക്ഷണിച്ചു.
date
- Log in to post comments