Skip to main content

പ്രളയാനന്തര പുനർനിർമ്മാണം: 1.78 കോടിയുടെ പദ്ധതികൾ

കുന്നംകുളം നിയോജകമണ്ഡലത്തിൽ പ്രളയാനന്തര പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് 1.78 കോടി രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചു. റീബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചതെന്ന് മന്ത്രി എ.സി. മൊയ്തീൻ അറിയിച്ചു.
തോടുകളും കുളങ്ങളും വൃത്തിയാക്കി കയർ ഭൂവസ്ത്രം ഉപയോഗിച്ച് സംരക്ഷിക്കും. മണ്ണ്, ജല സംരക്ഷണ വകുപ്പുകളാണ് ഈ പ്രവൃത്തികളുടെ നിർവ്വഹണ ഏജൻസി. കാട്ടകാമ്പാലിലെ എരിഞ്ഞമ്പാടം തോട് (18.92 ലക്ഷം), കടവല്ലൂരിലെ പുളിയാറത്തോട് (26.96 ലക്ഷം), എരുമപ്പെട്ടിയിലെ പുളിക്കൽ തോട് (15.05 ലക്ഷം), വേലൂരിലെ മാൻകുളം പുനരുദ്ധാരണം (2.13 ലക്ഷം), ചൊവ്വന്നൂരിലെ കൈകുളം പുനരുദ്ധാരണം (7.02 ലക്ഷം), കടങ്ങോട്ടുള്ള സീതാർതോട് പുനരുദ്ധാരണം (36.94 ലക്ഷം), പോർക്കുളത്തെ (കരുവാൻപടി ലക്ഷംവീട് കോളനി സംരക്ഷണം (71.82 ലക്ഷം) എന്നിവയ്ക്കാണ് ഭരണാനുമതിയായത്.

date