Skip to main content

വനമിത്ര അവാർഡിന് അപേക്ഷ ക്ഷണിച്ചു

ജൈവ വൈവിധ്യ സംരക്ഷണ രംഗത്തെ സ്തുത്യർഹമായ പ്രവർത്തനങ്ങൾക്ക് കേരള വനം വന്യജീവി വകുപ്പ് 2020-21 വർഷത്തിൽ വനമിത്ര അവാർഡ് നൽകുന്നു. 25000 രൂപയാണ് അവാർഡ്. ഔഷധ ചെടികൾ, കാർഷിക ജൈവവൈവിധ്യം എന്നിവ പരിരക്ഷിക്കുന്ന പ്രവർത്തനങ്ങൾക്ക് ഓരോ ജില്ലയിൽ നിന്നും ഒരു അവാർഡ് വീതം നൽകും. താല്പര്യമുള്ള വ്യക്തികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, കർഷകർ എന്നിവർ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ, സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, തൃശൂർ -20 എന്ന വിലാസത്തിൽ ജൂൺ 15 ന് മുൻപ് അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0487-2320609, 8547603777, 8547603775.
 

date