Skip to main content

സാമ്പത്തിക സഹായത്തിന് അപേക്ഷ ക്ഷണിച്ചു

2020-21 വർഷത്തിൽ കാവുകളുടെയും കണ്ടൽകാടുകളുടെയും സംരക്ഷണ പരിപാലന പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് കേരള വനം വന്യജീവി വകുപ്പ് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സർക്കാരിന്റെ ധന സഹായത്തിനാണ് അപേക്ഷ ക്ഷണിച്ചത്. വ്യക്തികൾ, ദേവസ്വം, ട്രസ്റ്റുകൾ, എന്നിവയുടെ ഉടമസ്ഥതയിലുള്ള കാവുകൾ, കണ്ടൽകാടുകൾ എന്നിവയുടെ ആനുകൂല്യമാണ് ലഭിക്കുക. താല്പര്യമുള്ള കാവ് /കണ്ടൽ കാട് ഉടമസ്ഥർ കാവിന്റെ / കണ്ടൽ കാടിന്റെ വിസ്തൃതി ഉടമസ്ഥത സംബന്ധിക്കുന്ന രേഖകൾ എന്നിവ സഹിതം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ, സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, തൃശൂർ -20 എന്ന വിലാസത്തിൽ 15.06.2020ന് മുൻപ് അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0487-2320609, 8547603777, 8547603775

date