Skip to main content

വനം വകുപ്പിന്റെ ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

സ്വകാര്യ ഭൂമിയിലെ തടിയുൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വനം വകുപ്പിന്റെ ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. തൈകളുടെ എണ്ണം അനുസരിച്ച് ധനസഹായം ലഭിക്കുന്നതിനായാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. മൂന്ന് തലങ്ങളിലായി 50 തൈകൾ മുതൽ 200 തൈകൾ വരെ തൈ ഒന്നിന് 50 രൂപ നിരക്കിലും 201 മുതൽ 400 എണ്ണം തൈകൾക്ക് 40 രൂപാ നിരക്കിലും (ഏറ്റവും കുറഞ്ഞ ധനസഹായം 10000 രൂപ) 401 മുതൽ 625 എണ്ണം തൈകൾക്ക് തൈ ഒന്നിന് 30 രൂപാ നിരക്കിലും (ഏറ്റവും കുറഞ്ഞ ധനസഹായം 16000 രൂപ) ധനസഹായം നൽകുന്നതാണ്. ഇത് സംബന്ധിച്ച വിവരങ്ങളും അപേക്ഷാ ഫോറവും വനംവകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും തൃശൂർ സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫീസിൽ നിന്നും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ മെയ് 15ന് മുൻപായി അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ, സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, തൃശൂർ - 20 എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് - 0487-2320609, 8547603777, 8547603775.

 

date