Skip to main content

താൽക്കാലിക നിയമനം

ഐ എച്ച് ആർ ടിയുടെ കിഴിൽ കൊടുങ്ങല്ലൂർ എറിയാട് പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ താൽക്കാലികാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കോമേഴ്‌സ് വിഭാഗത്തിലേക്ക് ജൂൺ നാലിന് രാവിലെ 10 മണിക്കും കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിലേക്ക് ജൂൺ അഞ്ചിന് രാവിലെ 10 മണിക്കും അഭിമുഖം നടത്തുന്നതാണ്. പി ജിയും നെറ്റ് യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകൾ സഹിതം കോളേജിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. ഫോൺ :0480 2816270
 

date