കൊറോണ കൺട്രോൾറൂം,കാക്കനാട്, എറണാകുളം, 29 /5/20
ബുള്ളറ്റിൻ - 6.30 PM
• ഇന്ന് (29/05/20) ജില്ലയിൽ 4 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കൂടാതെ കൊല്ലം, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള രണ്ടുപേരും എറണാകുളത്താണ് ചികിത്സയിലുള്ളത്.
• മെയ് 27 ന് രോഗം സ്ഥിരീകരിച്ച കുന്നത്തുനാട് സ്വദേശിയുടെ അടുത്ത ബന്ധുവായ 47 കാരിയാണ് രോഗം സ്ഥിരീകരിച്ച ഒരാൾ. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് മെയ് 27 ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു .
• മെയ് 27 ന് കുവൈറ്റ് - കൊച്ചി വിമാനത്തിലെത്തിയ കാക്കനാട് സ്വദേശിനിയായ 48 കാരിയാണ് പോസിറ്റീവായ രണ്ടാമത്തെയാൾ. ഇവരെ അന്നു തന്നെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു .
• മെയ് 17ന് അബുദാബി - കൊച്ചി വിമാനത്തിലെത്തിയ 63 കാരനായ വടവുകോട് സ്വദേശിയാണ് പോസിറ്റീവായ മൂന്നാമത്തെയാൾ. കോ വിഡ് കെയർ സെൻ്ററിൽ നിരീക്ഷണത്തിലായിരുന്നു രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു .
• മെയ് 17 ന് അബുദാബി കൊച്ചി വിമാനത്തിലെത്തിയ 32 കാരനായ എറണാകുളം പാറക്കടവ് സ്വദേശിക്ക് രോഗം സ്ഥിരീകരിച്ച നാലാമത്തെയാൾ. കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു .
• ഇന്ന് ആലപ്പുഴയിൽ രോഗം സ്ഥിരീകരിച്ച 25 കാരൻ കളമശ്ശേരി മെഡിക്കൽ കോളേജിലാണ് ചികിത്സയിലുള്ളത്. മെയ് 27 ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ ഇദ്ദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലായിലായിരുന്നു. തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
• ഇന്ന് കൊല്ലം ജില്ലയിൽ രോഗം സ്ഥിരീകരിച്ച 48 കാരി മെയ് 26ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തി മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
• കളമശ്ശേരി മെഡിക്കൽ കോളേജിൽ മെഡിക്കൽ ഐ സി യൂ വിൽ ചികിത്സയിലുള്ള ഇന്നലെ (28/5/20) രോഗം സ്ഥിരീകരിച്ച തൃശൂർ സ്വദേശിനിയായ 80 കാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു, വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ചികിത്സ തുടരുകയാണ്.
• ഇന്ന് 591 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 392 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. ഇതോടെ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 8274 ആയി.
• ഇന്ന് 23 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.
കളമശ്ശേരി മെഡിക്കൽ കോളേജ്- 3
മൂവാറ്റുപുഴ ജനറൽ ആശുപത്രി-6
സ്വകാര്യ ആശുപത്രികൾ - 14
• നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 12 പേരെ ഡിസ്ചാർജ് ചെയ്തു.
കളമശ്ശേരി മെഡിക്കൽ കോളേജ്- 5
കരുവേലിപ്പടി താലൂക്ക് ആശുപത്രി-6
ആലുവ ജില്ലാ ആശുപത്രി -1
സ്വകാര്യ ആശുപത്രികൾ-3
• ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 72 ആണ്.
കളമശ്ശേരി മെഡിക്കൽ കോളേജ് – 28
മൂവാറ്റുപുഴ ജനറൽ ആശുപത്രി-7
പോർട്ട് ട്രസ്റ്റ് ഹോസ്പിറ്റൽ - 3
ഐ.എൻ.എച്ച്.എസ് സഞ്ജീവനി – 4
സ്വകാര്യ ആശുപത്രികൾ - 30
• ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 26 ആണ്.
കളമശ്ശേരി മെഡിക്കൽ കോളേജ് – 22
ഐ.എൻ.എച്ച്.എസ് സഞ്ജീവനി – 4
• രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ സംസ്ഥാനം / ജില്ല തിരിച്ചുള്ള കണക്ക്.
എറണാകുളം – 14
പാലക്കാട് – 1
കൊല്ലം – 2
തൃശൂർ - 2
ആലപ്പുഴ – 2
ഉത്തർപ്രദേശ്- 1
ലക്ഷദ്വീപ് – 1
മധ്യപ്രദേശ്- 1
ബംഗാൾ- 1
രാജസ്ഥാൻ- 1
• ഇന്ന് ജില്ലയിൽ നിന്നും 292 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ 210 എണ്ണം സമൂഹവ്യാപനം ഉണ്ടോ എന്നറിയാനായി സെന്റിനൽ സർവെയ്ലൻസിന്റെ ഭാഗമായി ശേഖരിച്ചയവയാണ്. ഇന്ന് 98 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതിൽ 4 എണ്ണം പോസിറ്റവും ബാക്കിയെല്ലാം നെഗറ്റീവും ആണ് ഇനി 497 ഫലങ്ങൾ കൂടി ലഭിക്കുവാനുണ്ട്.
• സാന്ത്വന പരിചരണ പദ്ധതിയുടെ കീഴിലുള്ള ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് വ്യക്തിഗത സുരക്ഷാ ഉപാധികൾ, സാമ്പിൾ ശേഖരണം, സാമ്പിൾ ട്രാൻസ്പോർട്ട് ചെയുന്ന രീതി, റിവേഴ്സ് ക്വാറൻറ്റൈൻ തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നടത്തി.
• ഇന്ന് 386 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 213 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു. യാത്രാ പാസ്സിന്റെ ലഭ്യത, നിരീക്ഷണ കാലാവധി തുടങ്ങിയവയെ കുറിച്ച് അറിയുന്നതിനായിരുന്നു കൂടുതൽ വിളികളും. വിദേശ രാജ്യങ്ങളിൽ നിന്നും എത്തി കോവിഡ് കെയർ സെന്ററുകളിൽ കഴിയുന്നവരുടെ വിവരങ്ങൾ അന്വേഷിച്ച് ബന്ധുക്കളിൽ നിന്നും വിളികളെത്തി
• ജില്ലാ സർവൈലൻസ് യൂണിറ്റിൽ നിന്ന് ഇന്ന് നിരീക്ഷണത്തിലുള്ള 617 പേരെ നേരിട്ട് വിളിച്ച് ആരോഗ്യ വിവരങ്ങൾ അന്വേഷിച്ചു. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരികെയെത്തി ജില്ലയിലെ കോവിഡ് കെയർ സെന്ററുകളിലും വീടുകളിലും നിരീക്ഷണത്തിൽ കഴിയുന്നവർ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ സംശയ നിവാരണത്തിനായി 52 ഫോൺ വിളികൾ സർവൈലൻസ് യൂണിറ്റിലേക്കും എത്തി.
• വാർഡ് തലങ്ങളിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ സംഘങ്ങൾ ഇന്ന് 4812 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
• ഇന്ന് ജില്ലയിലെ പ്രധാന മാർക്കറ്റുകളിൽ 94 ചരക്കു ലോറികൾ എത്തി. അതിൽ വന്ന 123 ഡ്രൈവർമാരുടെയും ക്ളീനർമാരുടെയും വിവരങ്ങൾ ശേഖരിച്ചു. ഇതിൽ 66 പേരെ കൺട്രോൾ റൂമിൽ നിന്നും ഫോൺ വഴി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു. ആരിലും രോഗലക്ഷണങ്ങൾ ഇല്ല.
• അതിഥി ദേവോ പരിപാടിയുടെ ഭാഗമായി മൊബൈൽ മെഡിക്കൽ ടീം ഇന്ന് അതിഥി തൊഴിലാളികൾ താമസിക്കുന്ന 1 ക്യാമ്പ് സന്ദർശിച്ച് 118 പേരെ പരിശോധിച്ചതിൽ ആർക്കും തന്നെ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല.
• ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തിൽ ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 110 പേർക്ക് കൗൺസലിംഗ് നൽകി. ഇത് കൂടാതെ കൺട്രോൾ റൂമിലേക്ക് വിളിച്ച 11 പേർക്കും ഇത്തരത്തിൽ കൗൺസലിംഗ് നൽകി.
• ഐ.എം.എ ഹൗസിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 85 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.
• ജില്ലയിലെ 23 കോവിഡ് കെയർ സെന്ററുകളിലായി 721 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. കൂടാതെ 248 പേർ പണം നൽകി ഉപയോഗിക്കാവുന്ന കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുണ്ട്.
DATA UPDATE
Home quarantine new - 591
No. of persons released from home quarantine 392
Home quarantine total - 8274
New Hospital isolation new - 23
Discharge from Isolation – 12
Hospital isolation total - 72
Positive case today 6 (Ernakulam-4. Alappuzha-1, Kollam – 1)
Total positive cases under treatment – 26
Cumulative total of positive cases treated & under treatment in dist. till date - 54
Sample sent today 292
Results received today - 98
Results awaiting - 497
No. of covid care centers currently functioning - 23
Total persons quarantined at Covid Care Centres - 721
Total persons quarantined at Paid Covid Care Centres 2 248
Total calls received at Call centre - 386
Total calls from Surveillance Unit to people under Quarantine – 617
ജില്ലാ കളക്ടർ,
എറണാകുളം
ജില്ലാ കൺട്രോൾ റൂം നമ്പർ : 0484 2368802/2424077 / 2428077
- Log in to post comments