Skip to main content

ജാഗ്രതാ മുന്നറിപ്പ്

പറപ്പൂർ 33 കെ. വി ലൈനിൽ കൂടി തിങ്കളാഴ്ച (ജൂൺ 1) മുതൽ വൈദ്യുതി പ്രവഹിച്ചു തുടങ്ങുന്നതിനാൽ ലൈനുമായി സമ്പർക്കത്തിലേർപ്പെടാതിരിക്കുകയും വേണ്ടത്ര കരുതലോടെ സമീപങ്ങളിൽ പ്രവൃത്തികളിൽ ഏർപ്പെടണമെന്നും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
പറപ്പൂർ 33 കെ.വി സബ്ബ്സ്റ്റേഷനിൽ നിന്നും മുല്ലശ്ശേരി 33 കെ.വി സബ്ബ് സ്റ്റേഷൻ വരെ 6.5 കിലോമീറ്റർ ദൈർഘ്യമുള്ളതും പുതുതായി നിർമ്മിച്ചതുമായ ലൈനാണിത്. മുല്ലശ്ശേരി, അന്നകര, തോളൂർ, എളവള്ളി, എടക്കളത്തൂർ എന്നീ വില്ലേജുകളിലൂടെയാണ് 33 കെ.വി ലൈൻ കടന്നു പോകുന്നത്.

date