പീച്ചി ഗവ എൽപി സ്‌കൂളിന് ഒരു കോടി രൂപയുടെ പുതിയ കെട്ടിടം
പീച്ചി ഗവ എൽ പി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം ചീഫ് വിപ് അഡ്വ കെ രാജൻ നിർവ്വഹിച്ചു. ഒരു കോടി രൂപ ചിലവിലാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. 4200 സ്‌ക്വയർ ഫീറ്റ് വിസ്തൃ തിയിലാണ് കെട്ടിടം ഒരുങ്ങുന്നത്. രണ്ടു നിലകളിലായി ആറ് ക്ലാസ് മുറികളും, ടോയ്‌ലറ്റുകളും, ഇടനാഴികളും മറ്റ് സൗകര്യങ്ങളും ചേർത്താണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. കെട്ടിടത്തിന്റെ ഏറ്റവും മുകളിൽ മിനി ഓഡിറ്റോറിയവും സജ്ജീകരിക്കും. നവംബർ മാസത്തിൽ നിർമ്മാണം പൂർത്തീകരിക്കും. പൊതുമരാമത്ത് വകുപ്പിനാണ് കെട്ടിട നിർമ്മാണ ചുമതല.
സമാന രീതിയിൽ ഒരു കോടി ചിലവഴിച്ച് ആശാരിക്കാട് യുപി സ്‌കൂളിന്റെയും, പട്ടിക്കാട് എൽപി സ്‌കൂളിന്റെയും നിർമ്മാണ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്നും ചീഫ് വിപ്പ് അറിയിച്ചു. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അനിതാ വാസു, ജില്ലാ പഞ്ചായത്ത് മെമ്പർ ലില്ലി ഫ്രാൻസിസ്, വാർഡ് മെമ്പർ ഫൗസിയ മൊയ്തീൻ, പഞ്ചായത്ത് അംഗങ്ങൾ പൊതുമരാമ, ത്ത് എക്സിക്യൂട്ടീവ് എൻജിനീയർ ബിന്ദു, ഹെഡ്മിസ്ട്രസ്സ് എം വി ബിന്ദു തുടങ്ങിയവർ സന്നിഹിതരായിരുന്നു.
- Log in to post comments