Skip to main content

ഗ്രാമ പാതകളുടെ വികസനം : മടക്കത്തറ പഞ്ചായത്തിന് 34.5 ലക്ഷം

ഗ്രാമ പാതകളുടെ വികസനത്തിന്റെ ഭാഗമായി മാടക്കത്തറ ഗ്രാമപഞ്ചായത്തിന് 34.5 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതിയായി. ചീഫ് വിപ്പ് അഡ്വ കെ രാജന്റെ ആസ്തി വികസന ഫണ്ടിൽ നിന്നാണ് പഞ്ചായത്തിന് ഫണ്ട് അനുവദിച്ചത്. വാർഡ് ഒന്നിലെ ലക്ഷംവീട് കനാൽ ബണ്ട് റോഡിന് 11 ലക്ഷം രൂപ, വാർഡ് 12 ലെ ശാന്തിനഗർ റോഡ് 12.5 ലക്ഷം രൂപ, വാർഡ് 11ലെ കൃഷ്ണ റോഡ് 11 ലക്ഷം രൂപ എന്നിങ്ങനെയാണ് ഫണ്ട് അനുവദിച്ചത്.
 

date