Skip to main content

പൊന്നാനിയില്‍ ക്ഷേമ പെന്‍ഷന്‍ വിതരണം പുരോഗമിക്കുന്നു

 

പൊന്നാനി നഗരസഭയില്‍ സര്‍ക്കാരിന്റെ ആയിരം രൂപ ക്ഷേമ പെന്‍ഷന്‍ വിതരണം പുരോഗമിക്കുന്നു.  ഇതുവരെ ആയിരത്തിലധികം പേര്‍ക്ക് പെന്‍ഷന്‍ നല്‍കി. കോവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍  ഒരു ക്ഷേമ പെന്‍ഷനും ലഭിക്കാത്ത കുടുംബത്തിന് ആയിരം രൂപ നല്‍കുന്നത്. ബി.പി.എല്‍, അന്ത്യോദയ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കാണ് തുക ലഭിക്കുക. പൊന്നാനി നഗരസഭയില്‍  5,293 പേര്‍ക്കാണ് ആയിരം രൂപ പെന്‍ഷന്‍ നല്‍കുന്നത്. പൊന്നാനി സര്‍വീസ് കോപ്പറേറ്റീവ് ബാങ്ക് മുഖേന വിതരണം ചെയ്യുന്ന പെന്‍ഷന്‍ ഉദ്യോഗസ്ഥര്‍ നേരിട്ടാണ് വീടുകളില്‍ എത്തിക്കുന്നത്. അടുത്ത ആഴ്ചക്കുള്ളില്‍ പെന്‍ഷന്‍  വിതരണം പൂര്‍ത്തിയാക്കും.
 

date