Post Category
മലപ്പുറം ജില്ലക്ക് ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിങ് സെന്റര്‍ അനുവദിച്ചു
ഓഫീസ് ഇന്ന് പ്രവര്‍ത്തിച്ച് തുടങ്ങും
ജില്ലയിലെ മൃഗ പരിപാലന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷകര്‍ക്കും വകുപ്പ് ജീവനക്കാര്‍ക്കും പരിശീലനം നല്‍കുന്നതിനായി ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിങ് സെന്റര്‍ സര്‍ക്കാര്‍ അനുവദിച്ചു. ട്രെയിനിങ് സെന്ററിന്റെ പ്രവര്‍ത്തനം ആതവനാട് ജില്ലാ പൗള്‍ട്രി ഫാമില്‍ ഇന്ന്(മെയ് 30) ആരംഭിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ ഓഫീസ് ഉദ്ഘാടനം ചെയ്യും. ജില്ലാ പൗള്‍ട്രി ഫാമിലെ അഡ്മിനിസ്ട്രേറ്റീവ് കോംപ്ലക്സിലാണ് ട്രെയിനിങ് സെന്റര്‍ പ്രവര്‍ത്തിക്കുക. മൃഗ സംരക്ഷണ വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ട്രൈയിനിങ് സെന്ററിന്റെ മേധാവി. സ്വന്തമായി ഒരു പരിശീലന കേന്ദ്രം ലഭ്യമാകുന്നതോടെ ഉദ്യോഗസ്ഥര്‍ക്ക് ജില്ല വിട്ട് പുറത്ത് പോയി പരിശീലനത്തിന് പങ്കെടുക്കേണ്ട പ്രയാസത്തിന് പരിഹാരമാവും.
date
- Log in to post comments