സൗജന്യ ഹോസ്റ്റല്‍ പ്രവേശനം
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പരപ്പനങ്ങാടിയിലെ ആണ്‍കുട്ടികളുടെ ഗവ. പ്രീ മെട്രിക് ഹോസ്റ്റലിലേക്ക് അപേക്ഷ ക്ഷണിച്ചു. അഞ്ച് മുതല്‍ 10 ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗക്കാരായ ആണ്‍കുട്ടികളില്‍ നിന്നാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. 2020-21 വര്‍ഷത്തില്‍ ശേഷിക്കുന്ന 15 ഒഴിവുകളിലേക്ക് പട്ടികജാതിവിഭാഗക്കാരായ ആണ്‍കുട്ടികള്‍ക്കും 10 സീറ്റുകളിലേക്ക് മറ്റ് വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. പ്രവേശനം ആഗ്രഹിക്കുന്നവര്‍ ജാതി, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സാക്ഷ്യപ്പെടുത്തിയ വാര്‍ഷിക പരീക്ഷയില്‍ ലഭിച്ച മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പും സഹിതമുള്ള നിശ്ചിത ഫോറത്തിലുള്ള അപേക്ഷ നേരിട്ടോ scdotirurangadi@gmail.com എന്ന ഇ-മെയില്‍ വഴിയോ ജൂണ്‍ 15നകം തിരൂരങ്ങാടി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. ഹോസ്റ്റലില്‍ പ്രവേശനം നേടുന്നവര്‍ക്ക് സൗജന്യ താമസം, ഭക്ഷണം, പോക്കറ്റ് മണി, യൂനിഫോം, പഠനോപകരണങ്ങള്‍, പ്രത്യേക ട്യൂഷന്‍ എന്നീ സൗകര്യങ്ങള്‍ ലഭിക്കുമെന്ന് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 8547630143.
- Log in to post comments