Post Category
ഹോസ്റ്റല്‍ ട്യൂഷന്‍ ടീച്ചര്‍ നിയമനം
പരപ്പനങ്ങാടിയിലെ ആണ്‍കുട്ടികളുടെ ഗവ. പ്രീ മെട്രിക് ഹോസ്റ്റലില്‍ പാര്‍ട്ട് ടൈം ട്യൂട്ടര്‍മാരെ നിയമിക്കുന്നു. ഇംഗ്ലീഷ്, കണക്ക്, ഹിന്ദി, സോഷ്യല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ് തുടങ്ങിയ വിഷയങ്ങളിലാണ് നിയമനം. ടി.ടി.സി, ബി.എഡ് യോഗ്യതയുള്ള പ്രദേശവാസികളായ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ജൂണ്‍ 15 നകം തിരൂരങ്ങാടി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അപേക്ഷ നല്‍കണം. ലോക് ഡൗണ്‍ പശ്ചാതലത്തില്‍ അപേക്ഷയും അനുബന്ധ രേഖകളും സ്‌കാന്‍ ചെയ്ത് scdotirurangadi@gmail.com എന്ന മെയില്‍ വിലാസത്തിലും അയക്കാം. ഫോണ്‍:8547630143.
date
- Log in to post comments