Skip to main content

ലോകക്ഷീര ദിനം : വിവിധ പരിപാടികള്‍ സംഘടിപ്പിക്കും

 

ലോകക്ഷീര ദിനമായ ജൂണ്‍ ഒന്നിന് ജില്ലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.  ക്ഷീരസംഘങ്ങളില്‍ രാവിലെ പതാക ഉയര്‍ത്തല്‍, ഫല വൃക്ഷത്തൈ നടീല്‍ എന്നിവ സംഘടിപ്പിക്കും. ഇതിനായി സോഷ്യല്‍ ഫോറസ്ട്രിയുടെ 750 ഫലവൃക്ഷത്തൈകള്‍ ക്ഷീരസംഘങ്ങളില്‍ വിതരണം ചെയ്തിട്ടുണ്ട്.   രാവിലെ ഒന്‍പതിന് ക്ഷീരവികസന വകുപ്പ് മന്ത്രി കെ.രാജു ഫേസ് ബുക്ക് പേജിലൂടെ ക്ഷീര കര്‍ഷകരുമായി സംവദിക്കും

date