Post Category
ഭക്ഷ്യ സുഭിക്ഷ പദ്ധതി: ഫലവൃക്ഷ തൈകള്‍ കൈമാറി
പാലക്കാട് താലൂക്കിലെ ചക്കാന്തറ പീപ്പിള്‍സ് സര്‍വീസ് സൊസൈറ്റി ഗ്രാമീണ ഗ്രന്ഥശാല ശേഖരിച്ച വിവിധ തരത്തിലുള്ള 500 ഫലവൃക്ഷ വിത്തുകള്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം.കാസിം, താലൂക്ക് സെക്രട്ടറി വി.രാമചന്ദ്രന്‍ എന്നിവര്‍ ഡയറക്ടര്‍ ഫാദര്‍ ജസ്റ്റിനില്‍ നിന്നും ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് ഭക്ഷ്യ സുഭിക്ഷ പരിപാടിയുടെ ഭാഗമായി ജില്ലയിലെ മുഴുവന്‍ ലൈബ്രറികളില്‍ നിന്നും ഫലവൃക്ഷ വിത്തുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് വിത്തുകള്‍ ശേഖരിച്ച് കൈമാറിയത്. ഫാദര്‍ ഷെബിന്‍, ജോയ് അറയ്ക്കല്‍, ബിന്‍സി പ്രദീപ് എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments