Post Category
എസ്.എസ്.എല്‍.സി, ഐ.ടി പരീക്ഷ : എഴുതാത്തവര്‍ക്ക് ജൂണ്‍ എട്ടിന്
പാലക്കാട് വിദ്യാഭ്യാസ ജില്ലയുടെ പരിധിയിലുള്ള എസ്.എസ്.എല്‍.സി ഐ.ടി പരീക്ഷ എഴുതാന്‍ കഴിയാതിരുന്ന സ്‌കൂള്‍ ഗോയിംങ് വിഭാഗം(സ്‌കൂള്‍ ഗോയിങ്ങ് ക്യാന്‍ഡിഡേറ്റ്-എസ്.ജി.സി,റീ അഡ്മിറ്റഡ് ക്യാന്‍ഡിഡേറ്റ്- ആര്‍.എ.സി), പ്രൈവറ്റായി രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍, റഗുലര്‍ വിഭാഗത്തില്‍ -സി.സി.സി (ക്യാന്‍ഡിഡേറ്റര്‍ ക്യാന്‍സല്‍ഡ് കാന്‍ഡിഡേറ്റ),എ ആര്‍ സി( അറ്റന്‍ഡന്‍സ് റീ കൂപ്പ്ഡ് കാന്‍ഡിഡേറ്റ്),വിഭാഗത്തിലുള്ളവര്‍ക്കും വേണ്ടി ജൂണ്‍ എട്ടിന് പാലക്കാട് പി.എം.ജി.എച്ച്.എസ്.സ്‌കൂളില്‍ പരീക്ഷ നടത്തുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. പുതിയ സ്‌കീമിലും പഴയ സ്‌കീമിലും പരീക്ഷ നടത്തും. പരീക്ഷാര്‍ത്ഥികള്‍ പാലക്കാട് പി.എം.ജി.എച്ച്.സ്‌കൂളിലെ ചീഫ് സൂപ്രണ്ട് മുമ്പാകെ പരീക്ഷാ രേഖകള്‍ സഹിതം ഹാജരാകണം.
date
- Log in to post comments