Post Category
ഇന്ന് കനത്ത മഴയ്ക്ക് സാധ്യത
കാലവര്‍ഷവുമായി ബന്ധപ്പെട്ട് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് ജില്ലയില്‍ ഇന്ന് (30) വരെ ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയില്‍ ശക്തമായ മഴയോ (115 മി.മി) അതി ശക്തമായ മഴയോ (204.5 മിമി) പെയ്യുവാന്‍ സാദ്ധ്യതയുണ്ട്.
പുഴകളിലെ ജലനിരപ്പ് ഉയരുവാനും, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയവയ്ക്കോ സാധ്യതയുണ്ട്. മലയോര മേഖലയിലേക്കുള്ള യാത്ര രാത്രി 07.00 മുതല്‍ രാവിലെ 7 വരെ ഒഴിവാക്കേണ്ടതാണ്. ദുരന്ത സാധ്യതാ മേഖലകളില്‍ താമസിക്കുന്നവര്‍ ആവശ്യം വന്നാല്‍ ക്യാമ്പുകളിലേക്ക് മാറാന്‍ തയ്യാറെടുപ്പ് നടത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
date
- Log in to post comments