മോട്ടിവേറ്റര്‍, കോ-ഓര്‍ഡിനേറ്റര്‍; അഭിമുഖം ജൂണ്‍ 11 ന്
ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന പുനര്‍ഗേഹം പദ്ധതിയില്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജൂണ്‍ 11 ന് രാവിലെ 10 ന് നടക്കും. യോഗ്യത - അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നും സോഷ്യല്‍ വര്‍ക്ക്/സോഷ്യോളജി/സൈക്കോളജി വിഷയത്തിലുള്ള ബിരുദാനന്തര ബിരുദം. എം എസ് ഓഫീസ്/കെ ജി ടി ഇ/വേര്‍ഡ് പ്രോസസിങ്(ഇംഗ്ലീഷ്, മലയാളം)/പി ജി ഡി സി എ ഇവയില്‍ ഏതെങ്കിലും വിഷയത്തില്‍ നേടിയ കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവ അധിക യോഗ്യതയായി കണക്കാക്കും. പ്രായം 22 നും 45 നും ഇടയില്‍. ശമ്പളം 25000 രൂപ. താത്പര്യമുള്ളവര്‍ സിവില്‍ സ്റ്റേഷനിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലത്തില്‍ യോഗ്യത തെളിയിക്കുന്ന രേഖകളുമായി അഭിമുഖത്തിന് എത്തണം.
പുനര്‍ഗേഹം പദ്ധതിയില്‍ മോട്ടിവേറ്റര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജൂണ്‍ 11 ന് രാവിലെ 11.30 ന് നടക്കും. ജില്ലയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍പ്പെട്ട ബിരുദ യോഗ്യതയും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ളവര്‍ക്ക് പങ്കെടുക്കാം. പ്രായം 22 നും 45 നും ഇടയില്‍. താത്പര്യമുള്ളവര്‍ മത്സ്യത്തൊഴിലാളി കുടുംബാംഗമാണെന്ന് തെളിയിക്കുന്ന ക്ഷേമനിധി പാസ്ബുക്കിന്റെ അസല്‍, യോഗ്യത തെളിയിക്കുന്ന രേഖകള്‍ എന്നിവ സഹിതം സിവില്‍ സ്റ്റേഷനിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ എത്തണം. വിശദ വിവരങ്ങള്‍ ഓഫീസിലും 0474-2792850 നമ്പരിലും ലഭിക്കും.
(പി.ആര്.കെ നമ്പര്‍ 1551/2020)
- Log in to post comments